16 August, 2026 12:17:57 PM
കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകളുമാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.10 മണിയോടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.


