21 August, 2026 09:08:03 AM


ഹൈദരാബാദിൽ എം.പിയുടെ മകൻ ഓടിച്ച ആഢംബര കാറിടിച്ച് യുവതി മരിച്ചു



ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു. ഹൈദരാബാദിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ആസ്റ്റൺ മാർട്ടിൻ എന്ന ആഡംബര കാർ 26 കാരിയായ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജനസേന രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷ് (21) ആണ് കാറോടിച്ചത്. ഇയാൾ‌ക്കെതിരെ കേസെടുത്തു.

ഓഗസ്റ്റ് 16-ന് മാധാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇനോർബിറ്റ് മാളിന് സമീപമായിരുന്നു സംഭവം. ഇനോർബിറ്റ് മാളിലെ ലൈഫ്‌സ്റ്റൈൽ സ്റ്റോറിൽ ജോലി ചെയ്യുന്ന ഭാരതി മുഖിയും സഹപ്രവർത്തക പൂജ അശോക് എലോണും (26) ഉച്ചഭക്ഷണം വാങ്ങാനായി വൈകുന്നേരം മൂന്ന് മണിയോടെ ഐ.ടി.സി കൊഹീനൂരിന് സമീപം എത്തിയപ്പോഴായിരുന്നു അപകടം.

ഭക്ഷണം വാങ്ങി തിരിച്ചുവരുമ്പോൾ ഇനോർബിറ്റ് മാളിന് എതിർവശത്തുള്ള റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതികളെ TG-09-G-0666 രജിസ്ട്രേഷൻ നമ്പറിലുള്ള ആസ്റ്റൺ മാർട്ടിൻ കാർ ഇടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നയിക്കുന്ന ജനസേന പാർട്ടിയുടെ രാജ്യസഭാ എം.പിയുടെ മകനാണ് കാർ ഓടിച്ചിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929