17 August, 2026 05:42:05 PM
തമിഴ്നാട്ടിൽ കർഷകർക്ക് കോളടിച്ചു; 75,000 രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളും

ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 75,000-ന് മുകളിൽ 1 ലക്ഷം വരെ വായ്പയുള്ള കർഷകർക്ക് പരമാവധി 75,000 വരെയും ഇളവ് ലഭിക്കും.
പുതിയ വായ്പാ ഇളവ് പദ്ധതിയിലൂടെ സംസ്ഥാനത്തെ 13.34 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൊത്തം 6,220 കോടിയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളുന്നത്. പുതിയ പ്രഖ്യാപനം വഴി മാത്രം 1.38 ലക്ഷത്തിലധികം കർഷകർക്ക് അധിക സഹായം ലഭിക്കും. ഇതിനായി സർക്കാരിന് ഏകദേശം 953.06 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും.


