16 August, 2026 12:31:21 PM
ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി മരിച്ച നിലയിൽ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനര്‍ജിയെ ബിര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്നു. റാംപൂര്‍ഹാട്ടിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള പാര്‍ട്ടി ഓഫിസിലാണ് സംഭവം നടന്നത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


