11 August, 2026 05:35:03 PM
ബലാത്സംഗക്കേസ്; ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കർണാടകയിലെ മെഡിക്കൽ വിദ്യാർഥിനിയാണ് പരാതിക്കാരി. മൂന്നര വർഷമായി ബന്ധത്തിലായിരുന്നെന്നും യുവതിയുടെ പരാതി. ഐപിഎല്ലിൽ ഡെൽഹി ക്യാപ്പിറ്റൽസ് താരമാണ് അഭിഷേക് പൊറേൽ.
ഭാരതീയ ന്യായസംഹിത, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് അഭിഷേകിന്റെ അറസ്റ്റ്. കര്‍ണാടകയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജൂണ്‍ 23-ന് ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍ അഭിഷേകിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.
അഭിഷേക് പോറലുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും യുവതി ആരോപിക്കുന്നു. ഇതിനുശേഷം അഭിഷേക് തന്നില്‍ നിന്നും അകന്നു മാറാന്‍ തുടങ്ങി. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇപ്പോള്‍ വിവാഹത്തിന് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


