09 August, 2026 05:21:54 PM


ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു



പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെ റണ്‍വേയ്ക്ക് സമീപത്തെ വിമാനത്താവള പരിസരത്താണ് അപകടം. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309