05 August, 2026 03:18:54 PM


വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണവും പട്ടുസാരിയും; വിജയ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ



ചെന്നൈ: തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ സ്ത്രീകളെയും കുട്ടികളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുള്ള ക്ഷേമ പദ്ധതികളാണ് ശ്രദ്ധേയമായത്. ധനമന്ത്രി എന്‍ മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തെ കട വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചു.

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്ക നാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം നല്‍കുന്ന തായ്മാമന്‍ തങ്ക മോതിരം പദ്ധതിക്കായി 560 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പതിനാന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകളും ഹെല്‍മറ്റുകളും വാട്ടര്‍ ബോട്ടിലുകളും നല്‍കുന്നതിനായി 272 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 5.32 പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939