02 August, 2026 03:38:28 PM
കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു: നിയന്ത്രിച്ച് ടഗ് ബോട്ടുകൾ

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. എസ്എസ്എല്‍ മുംബൈ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. ഉടന്‍ തന്നെ ടഗ് ബോട്ടുകള്‍ എത്തി കപ്പലിനെ നിയന്ത്രിച്ചു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി.
കൊച്ചിയിലേക്ക് എത്തുന്ന ഷിപ്പുകള്‍ തീരത്തെത്തിയ ശേഷം ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ് കണ്ടെയ്‌നറുകള്‍ കരയിലേക്ക് മാറ്റുന്നത്. ഇത്തവണ ടഗ് ബോട്ടുകള്‍ എത്തുന്നതിന് മുമ്പ് ഷിപ്പിന്റെ നിയന്ത്രണം നഷ്ടമായി. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ അതിവേഗത്തില്‍ കരയിലേക്ക് നീങ്ങിയ കപ്പലിനെ നിയന്ത്രിക്കാന്‍ ടഗ് ബോട്ടുകള്‍ക്ക് സാധിച്ചു. കപ്പലിന്റെ വേഗത നിയന്ത്രിക്കാന്‍ സാധിച്ചതോടെയാണ് അപകടം ഒഴിവായത്.


