02 August, 2026 03:31:10 PM


ശിവമോഗയിൽ വീടിനു മുകളിൽ കുന്നിടിഞ്ഞുവീണ് മൂന്ന് മരണം



ബംഗളൂരു: കർണാടകയിലും കനത്ത മഴയിൽ വ്യാപക നാശം. ശിവമോഗയ്ക്ക് സമീപം തീർത്ഥഹള്ളിയിൽ വീടുകൾക്ക് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡ് പൂർണ്ണമായും മണ്ണടിഞ്ഞു പോകുകയായിരുന്നു. മല്ലികാർജുന (35), ഭാര്യ നാഗവേണി (28), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912