18 July, 2026 12:13:35 PM


ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ



ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ ലൈംഗികാതിക്രമം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യം​കു​ളം ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊ​ല്ല​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ബ​സി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യാ​ത്ര​ക്കാ​രി ഉ​ട​ൻ ത​ന്നെ ബ​ഹ​ളം വ​ച്ച​തോ​ടെ, പ്ര​തി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ബ​സി​ലെ ഡ്രൈ​വ​ർ പ്ര​തി​യെ പി​ന്നാ​ലെ ഓ​ടി​ച്ചെ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഹ​രി​പ്പാ​ട് പോ​ലീ​സ് യാ​ത്ര​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955