21 August, 2026 08:59:40 AM
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ ഓണാഘോഷ പരിപാടിക്കിടെ പാർട് ടൈം ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മാളികമുക്ക് വേലിയകത്ത് വീട്ടിൽ ദാസ് ബേബി (52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിന്റെ കലാശക്കൊട്ടിനിടെ ദാസ് ബേബി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


