13 July, 2026 12:55:42 PM


തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു



ന്യൂഡൽഹി: ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടിൽ ഒരിടത്തും പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിലുടനീളം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിലെ അവസാന ഖണ്ഡിക പ്രഥമദൃഷ്ട്യാ "തിരുത്തൽ" അർഹിക്കുന്നതാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922