11 July, 2026 09:45:38 AM
മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ് മല്ലികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ആണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.
ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹന്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിജയ് യുടെ പ്രസംഗം സ്‌കൂളില്‍ കുട്ടികള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.




