26 June, 2026 06:12:15 PM


സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം



ന്യൂഡല്‍ഹി: ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 പേർ മരിച്ചു. ഡൽഹി മുണ്ട്കയിലെ വ്യവസായ സ്ഥാപനത്തിലെ ശുചീകരണ ജോലിക്കിടെ ആണ് അപകടം. വിഷവാതകം ശ്വസിച്ച് ബോധരഹിതയായി തൊഴിലാളികൾ ടാങ്കിൽ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്.

മിഥേൻ, ഹൈഡ്രജൻ സൾഫൈഡ് എന്നീ വാതകങ്ങൾ ശ്വസിച്ചാണ് അപകടം. മരിച്ച മൂന്ന് പേരും ഡൽഹി സുൽത്താൻപുരി സ്വദേശികളാണ്. ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ വൈകി. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്ത് നിന്നാണ് അഗ്നിശമന സേനയെ എത്തിച്ചത്. ഈ സമയംകൊണ്ടുതന്നെ തൊഴിലാളികൾ മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928