30 May, 2026 10:08:50 AM


പൂവച്ചലിൽ തെരുവുനായ ആക്രമണം; വീട്ടമ്മയുടെ വിരൽ കടിച്ചെടുത്തു



തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചെ പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്. സമീപവാസികളായ ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56), ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്‍(67) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295