23 November, 2026 10:57:01 AM
സിസ തോമസിന് തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി

കാലടി: കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരവിജയം. വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു. ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും ഹെെക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 84 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ആശ്വാസ വിധി. ആഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഹെെക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ നിരാഹം അവസാനിപ്പിച്ചു.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സസ്പെന്ഷന് നടപടികള്‍ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നാണ് സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഹാജര്‍ ഇല്ലെന്നും, സര്‍വകലാശാല കോടതിയില്‍ നിലപാടെടുത്തിരുന്നു. രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ കടുംപിടിത്തം അവസാനിക്കുന്നില്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
മാപ്പപേക്ഷ നൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതർ. എന്നാൽ, മാപ്പുമില്ല, ഒരു കോപ്പുമില്ല"എന്ന ഉറച്ച നിലപാടുമായി എസ്എഫ്ഐയും വിദ്യാർഥികളും സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി. മാപ്പപേക്ഷ നൽകിയാൽ മാത്രമെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാനാകൂ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻറെയും നിലപാട്.



