21 May, 2026 09:18:44 AM


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ



തിരുവനന്തപുരം:മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശി കെ. അനിൽകുമാറിനെ നിയമിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് അനിൽകുമാറായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് എൻ.എസ്.കെ ഉമേഷ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K