20 May, 2026 01:05:37 PM


വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു- വി.ഡി.സതീശൻ



തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ചടങ്ങിന്റെ അവസാനം ഇത് ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ​ഗാനമാണ് അവസാനം ആലപിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞു കൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K