13 May, 2026 11:48:05 AM


സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ന്യൂഡല്‍ഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ മേദാന്ത ആശുപത്രിയിലാണ് ശസ്ത്രക്രിയ്ക്കായി എത്തിച്ചത്. മൈനർ ശസ്ത്രക്രിയക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് നേതാക്കൾ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K