05 May, 2026 02:09:09 PM


'പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും'; എം കെ സ്റ്റാലിൻ രാജിവെച്ചു



ചെ​ന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.

2021-ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഡിഎംകെയ്ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് നൽകിയത്. ഭരണവിരുദ്ധ വികാരവും പുതിയ രാഷ്ട്രീയ പാർട്ടികളുടെ മുന്നേറ്റവും സ്റ്റാലിന്റെയും സഖ്യത്തിന്റെയും പതനത്തിന് കാരണമായി. സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പോലും പരാജയം നേരിട്ടത് സ്റ്റാലിന് വ്യക്തിപരമായും വലിയ ആഘാതമായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910