25 April, 2026 01:13:05 PM


കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം



തേനി: കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. പടക്ക കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി പടക്ക നിർമ്മാണശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വന്ന പടക്കശാല തുറക്കുമ്പോഴാണ് പെട്ടെന്ന് തീപിടുത്തം ഉണ്ടായത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിൽ രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം രണ്ടുപേർ കൂടെ ഉണ്ടായിരുന്നു. സംഭവസമയം നാല് പേർ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീ അണച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912