17 April, 2026 09:18:15 PM


വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു



ന്യൂഡല്‍ഹി: ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം നേടാനായില്ല. 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 230 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെത്തുടർന്നാണ് ബിൽ പരാജയപ്പെട്ടത്. ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത് നിർഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഈ ഭേദഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ, മണ്ഡലപുനർനിർണ്ണയം എന്നിവ സംബന്ധിച്ച മറ്റ് രണ്ട് ബില്ലുകളും ഇതോടെ തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെ സഭ നടപടികൾ നിർത്തിവെച്ചു. ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ വലിയ വിജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915