12 April, 2026 10:54:40 AM


യുപിയിൽ നടക്കാനിറങ്ങിയ അഭിഭാഷകനെ നടുറോഡിൽ വെടിവച്ചു കൊന്നു



ലക്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ അഭിഭാഷകനെ വെടിവച്ചുകൊലപ്പെടുത്തി. യുപിയിലെ മിസാപൂരിലാണ് കൊലപാതകം നടന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. കൃത്യത്തിന് ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു.

അഭിഭാഷകനായ രാജീവ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടക്കാനാറിങ്ങിയ രാജീവിന് നേരെ പ്രതികൾ വെടിയുതിർത്തു. വെടിയേറ്റ രാജീവ് സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാരിൽ ചിലർ സ്ഥലത്തേക്ക് എത്തിയെങ്കിലും പ്രതികൾ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം ലഭിച്ചതോടെ പൊലീസ് എത്തി മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953