10 April, 2026 09:29:22 PM


മഥുരയിൽ തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 10 മരണം



മഥുര: ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ അകപ്പെട്ടത്. യമുന നദിയിൽ മുങ്ങിയ ബോട്ടിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299