06 March, 2026 10:38:25 AM
സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഗുവാഹത്തി: അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7.42ഓടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. വനമേഖലയില്‍ വിമാനം തകര്‍ന്ന് വീണതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഞ്ചിന്‍ തകരാറോണാ എന്നടക്കം പരിശോധിക്കുന്നുണ്ട്.




