18 February, 2026 08:37:31 PM


15 മിനിറ്റ് വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; 10-ാംക്ലാസുകാരി ട്രെയിനിൽ നിന്ന് ചാടി മരിച്ചു



പട്‌ന: ബിഹാറിലെ മസൗർഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിനിൽ നിന്നും ചാടി മരിച്ചു. വൈകിയെത്തിയതിനാൽ കോമൾ കുമാരിയെന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച മഹാരാജ്ചക്ക് ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് കുട്ടി പോയിരുന്നു. അവിടെ നിന്നും ആറു കിലോമീറ്റർ അകലെയാണ് പരീക്ഷാകേന്ദ്രം. ഒമ്പത് മണിക്കായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ റിപ്പോർട്ടിംഗ് സമയം. എന്നാൽ കോമൾ ഇവിടെ എത്തിയപ്പോൾ സമയം 9.15 ആയിരുന്നു. സമയം കഴിഞ്ഞതിനാൽ പരീക്ഷാകേന്ദ്രത്തിലെ ഗേറ്റുകൾ പൂട്ടുകയും ചെയ്തു. വിദ്യാർത്ഥിനി നിരവധി തവണ ഗേറ്റ് തുറക്കാൻ അപേക്ഷിച്ചെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് വിവരം. തുടർന്ന് അവിടെ നിന്നും മടങ്ങിയ കുട്ടി, വീട്ടിലേക്ക് പോകാതെ നദൗൾ സ്റ്റേഷനിലെത്തി ട്രെയിനിൽ തരെഗ്നയ്ക്കും മൗസർഹിക്കും ഇടയിൽ കയറി പുറത്തേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ കോമളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K