24 January, 2026 07:55:51 PM
ബിഹാറില്‍ റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ധരംപൂർ സ്വദേശിയായ സൽമാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്പാരനിലെ ബെട്ടിയ സതി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്.




