09 June, 2025 11:29:38 AM
നെല്ലായിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ നെല്ലായിയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പ്പമംഗലം സ്വദേശി ഭരത് (23), തിരുവനന്തപുരം സ്വദേശി ഉത്തരേജ് (20) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെയും സര്‍വ്വീസ് റോഡിന്റെയും ഇടയിലുളള ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും.