24 November, 2026 03:38:23 PM
തൃശൂരില്‍ കമിതാക്കളായ 29 കാരനും 41 കാരിയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിൽ

ചാലക്കുടി തൃശൂരില്‍ കമിതാക്കളായ യുവാവിനെയും വീട്ടമ്മയെയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍ വീട്ടില്‍ രമ്യ (41) എന്നിവരാണ് മരിച്ചത്. സതേണ്‍ കോളജിന് സമീപമുള്ള റെയില്‍വേ പാളത്തില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അഖില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രമ്യയ്ക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും തമ്മില്‍ സ്നേഹ ബന്ധത്തിലായിരുന്നുവെന്നും, ഈ ബന്ധത്തെച്ചൊല്ലി ഇരുവരുടെയും വീട്ടുകാരുടെ ഭാഗത്തുനിന്ന് ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


