27 November, 2026 12:25:03 PM


തൃശൂരിൽ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു



തൃശൂര്‍: ഗുരുവായൂരിൽ നവജാത ശിശുവിനെ മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. കാരയൂർ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യയാണ് (31) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം. 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് ഉടൻ തന്നെ മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944