27 May, 2025 04:22:52 PM
തൃശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി തന്നെയായ സരുൺ ആണ് മരിച്ചത്. സരുണിനൊപ്പം സഹോദരനും കുളത്തിൽ വീണിരുന്നു. എന്നാൽ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.