26 May, 2025 01:54:39 PM


വീട്ടിലെ ലൈറ്റ് അണയ്ക്കുമ്പോൾ ഷോക്കേറ്റു; ത്യശൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



തൃശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്താണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K