26 May, 2025 09:23:37 AM
അതിതീവ്ര മഴ: തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ വിവിധയിടങ്ങളില്‍ അപകടവും നാശനഷ്ടങ്ങളും. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. തൃശൂര്‍ അമല പരിസരത്താണ് സംഭവം. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.