23 May, 2025 07:44:54 PM


കനത്ത മഴ; തൃശൂരില്‍ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് മറിഞ്ഞു വീണു



തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ മറിഞ്ഞുവീണു. നഗരത്തിലെ ഏറ്റവും കൂടുതൽ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം. ഇന്ന് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂർ കോർപ്പറേഷന് മുന്നിലെ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിന് സമീപമുണ്ടായ അപകടം. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ പറന്ന് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മേൽക്കൂര മാറ്റാൻ ഫയർഫോഴ്സ് നടപടി തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K