10 May, 2025 02:46:15 PM
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു

തൃശൂർ: ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ തൃശൂർ പേരാമ്പ്രയിൽ മോട്ടോർ ബൈക്ക് യാത്രികന് ദാരുണന്ത്യം . പേരാമ്പ്ര മഠത്തിക്കര ഷാജി(58 ) ആണ് മരിച്ചത്. ദേശീയപാതയിൽ പേരാമ്പ്രയ്ക്കടുത്ത് നിർമ്മിക്കുന്ന മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. ഷാജി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ് . ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.