26 November, 2026 08:23:14 PM


ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം; കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ



പാലക്കാട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനല്ലെന്ന പരാമര്‍ശത്തിനും മാധ്യമങ്ങള്‍ക്ക് മുമ്പിലെ തുറന്നുപറച്ചിലുകള്‍ക്കും പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തലയില്‍ നെല്ലിക്ക തളം വെക്കണണെന്ന് ആവശ്യപ്പെട്ട് പാഴ്‌സലായി നെല്ലിക്ക അയച്ചാണ് ഷാഫി പക്ഷം പ്രതിഷേധിച്ചത്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നെല്ലിക്ക അയച്ചുകൊടുത്തത്. കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും തുടര്‍ച്ചയായി വിമര്‍ശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ഇവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് നെല്ലിക്ക അയച്ചത് എന്നതും ശ്രദ്ധേയമാണ്. കെ എം അഭിജിത്ത്, വി ടി സൂരജ്, റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരസ്യമായി തള്ളിയും ഷാഫി പറമ്പിലിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920