11 November, 2026 09:50:17 AM


പാലക്കാട് കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട് കാറപകടത്തിൽ രണ്ടുപേർ മരിച്ചു. കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിൽ ചൊവ്വാഴ്ച രാത്രി 12. 30 ഓടെയാണ് സംഭവം. സൗത്ത് പനമണ്ണ സ്വദേശി വൈശാഖ്, ഒപ്പം ഉണ്ടായിരുന്ന വാസു എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ കലുങ്കിലും മരത്തിലുമിടിച്ചാണ് അപകടമുണ്ടായത്. വൈശാഖാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പനമണ്ണ, കണ്ണിയംപുറം സ്വദേശികളായ നിതിൻ ഗോവിന്ദ് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വാണിയംകുളം ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചു പേരെയും പുറത്തെടുത്തത്. പരിക്കേറ്റ മൂന്നുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308