20 October, 2026 06:18:22 PM
ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയ എന്ന യുവാവിനെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ട്രാക്കിൽ വസ്തുക്കൾ വെച്ചത് ഇയാൾ തന്നെയാണോ അതോ സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ട്രെയിൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമമാണോ നടന്നതെന്ന് വ്യക്തമായിട്ടില്ല.


