27 October, 2026 02:05:21 PM


അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം: മരിച്ചത് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍



പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അട്ടപ്പാടി ധോണിക്കുണ്ട് ഊരിലെ രാജി സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ മരിച്ചത്. അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമികമായ വിവരം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശേഷം കുഞ്ഞ് മരിച്ചത്. ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരണപ്പെടുന്നത്.

കഴിഞ്ഞ ദിവസം 15 ദിവസം പ്രായമുള്ള ആൺകുട്ടി മരിച്ചു. വടക്കോട്ടത്തറ മുരുകേശിൻ്റെയും ശിവകാമിയുടെയും മകനാണ് മരിച്ചത്. ഷോളയൂർ വെച്ചുപതി ഊന്നതിയിലെ ജ്യോതിമണിയുടെയും ബിജുവിന്റെയും 20 ദിവസം പ്രായമായ ആൺകുഞ്ഞ് 21-ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. പോഷകാഹാര കുറവ് കൊണ്ടാണ് കുഞ്ഞുങ്ങൾ നിരന്തരം മരണപ്പെടുന്നത് എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവിലെ സ്ഥിതിയെക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302