05 November, 2026 08:35:19 PM
പാലക്കാട് പരിസ്ഥിതി ലോല മേഖലകളിൽ നാളെ ഹർത്താൽ

പാലക്കാട്: പരിസ്ഥിതി ലോല മേഖലകളിൽ നാളെ ഹർത്താൽ. അട്ടപ്പാടിയിൽ പൂർണ്ണമായും, കാഞ്ഞിരപ്പുഴ, തെങ്കര, പാലക്കയം, തച്ചമ്പാറ തുടങ്ങിയ പരിസ്ഥിതി ലോല മേഖലകളിലാണ് ഹർത്താൽ. പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ സംഘടിപ്പിക്കുക.


