26 November, 2026 09:26:18 AM
പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു; കട പൂർണമായും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് പൂവത്താണിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോർ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. കട പൂര്‍ണമായി കത്തിനശിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസമാണ് കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്. അതിനാല്‍ നിരവധി സാധനങ്ങള്‍ അകത്തുണ്ടായിരുന്നു. എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.


