22 October, 2026 10:30:48 AM


അട്ടപ്പാടിയിൽ 19 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു



പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ആദിവാസി ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെച്ചപ്പതി ഉന്നതിയിലെ ജ്യോതിമണി-ബിജു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ശ്വാസം എടുക്കാനും പാല് കുടിക്കാനും ബുദ്ധിമുട്ട് വന്നതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിക്കുന്നത്. കുഞ്ഞിൻ്റെ മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 108