29 September, 2026 11:13:14 AM


പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 പോക്സോ കേസ് അതിജീവിതകളെ കാണാതായി



പാലക്കാട്: പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.  തിങ്കളാഴ്ച രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പോലീസ് സ്റ്റേഷൻ പരിധികളിലെ പോക്സോ കേസുകളിലെ അതിജീവിതകളായ കുട്ടികളെ സ്ഥാപനത്തിൽ നിന്ന് കാണാതായത്. മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതാവുകയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912