12 November, 2026 06:40:47 PM


മണപ്പുള്ളിക്കാവിൽ പിക്കപ്പ് വാൻ ടിപ്പറിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു



പാലക്കാട്: മണപ്പുളളിക്കാവ് ദേശീയപാതയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ടിപ്പറിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ കണ്ണാടി പുളിയപ്പന്തൊടി അനീഷ്  ആണ് മരിച്ചത്. മണപ്പുള്ളിക്കാവ് മേൽപ്പാലത്തിന് സമീപം ഉച്ചയോടെ ആണ് അപകടം. പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് എതിരെ വന്ന ടിപ്പറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291