19 November, 2026 09:31:43 AM
മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ഉള്ളിൽ വിഷം ചെന്ന നിലയിൽ

പാലക്കാട് | ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാടാണ് സഹോദരിമാരേയും മുന്നു കുട്ടികളേയുമാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ അപകടനിലതരണം ചെയ്തതായി പോലീസ് പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശികളായ ഷിഫാനത്തും സഹോദരിയും വീട്ടില്‍ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഷിഫാനത്ത്. എങ്ങനെയാണ് വിഷം ഉള്ളില്‍ ചെന്നത് എന്നത് അവ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.


