25 November, 2026 10:39:40 AM
പാലക്കാട് ഒമ്പതാം ക്ലാസുകാരന് വെടിയേറ്റ സംഭവം; സഹപാഠിയുടെ മാതാവിനെതിരെ കേസ്

തൃത്താല: പാലക്കാട് പരുതൂരിൽ ഒമ്പതാം ക്ലാസുകാരന് വെടിയേറ്റ സംഭവത്തിൽ സഹപാഠിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് നടപടി. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാർഥി ഉപയോഗിച്ചത് തദ്ദേശീയമായി നിർമിച്ച നാടൻ റിവോൾവറാണെന്നും തോക്കിന് ലൈസൻസില്ലെന്നും പോലീസ് കണ്ടെത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന മുത്തശ്ശന്റെ തോക്കാണിതെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.


