12 October, 2026 12:05:42 PM
പാലക്കാട് 19കാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് - മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഈ സമയം വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു, ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് സംശയം തോന്നി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവമറിഞ്ഞ് ഉടൻതന്നെ പൊലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


