04 October, 2026 04:00:23 PM


വി ചെന്താമരാക്ഷൻ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി



പാലക്കാട്: പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ടി പി മുഹമ്മദ് മാസ്റ്റർ, കെ ജയദേവൻ, നാരായണൻകുട്ടി എൻ കെ, രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി, എ എൻ നീരജ്, ഷിബി കൃഷ്ണ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293