07 November, 2026 05:38:32 PM
മുണ്ടൂരില്‍ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ സ്വദേശികളായ ജഗദീഷ്-തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയില്‍ വീണത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


