17 October, 2026 01:50:51 PM
ഒറ്റപ്പാലത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികനെ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഫയർഫോഴ്സ് എത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. പാലപ്പുറം പഴയ പോസ്റ്റിന് സമീപം മാറ്റമ്പറ്റക്കാട്ടിൽ രാമന്റെ വീട്ടുവളപ്പിലുള്ള ഏകദേശം 60 അടി ഉയരമുള്ള പനയിലാണ് രാജൻ കയറിയത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി താഴെയിറക്കി പനയിൽ കുടുങ്ങിയ രാജനെ ഫയർഫോഴ്സ് സംഘം ഏറെ സാഹസികമായാണ് താഴെയിറക്കിയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


